കസബ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നേഹ സക്‌സേന. ഇപ്പോളിതാ വീണ്ടും മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് താരം. ബി ഉണ്ണികൃഷ്ണന്റെ ആറാട്ടിൽ നേഹയും ശ്രദ്ധേയമായൊരു വേഷത്തിൽ എത്തും. മോഹൻലാലിനൊപ്പമുള്ള നടിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.
സായ് കുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.