അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി വേണു ഇനി ഓര്‍മ

തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (13:36 IST)
അതുല്യ നടന്‍ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി 500 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച നെടുമുടി വേണുവിന് 73 വയസ്സായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍