മോഹന്‍ലാല്‍ ജഗതി ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ 1992ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച സിനിമയ്ക്ക് പ്രതീക്ഷിച്ച കളക്ഷന്‍ ലഭിച്ചില്ല. എന്നാല്‍ ഇന്നും മിനി സ്‌ക്രീനില്‍ ചിത്രം കാണാന്‍ ആളുകളുണ്ട്. യോദ്ധാ ലൊക്കേഷന്‍ ഓര്‍മകളിലാണ് നടന്‍ നന്ദു. യോദ്ധാ റിലീസായി മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ് അതേപോലെ തന്നെ മോഹന്‍ലാലുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും.