മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം 'എലോണ്‍' ചിത്രീകരണം പുരോഗമിക്കുകയാണ്. ബിഗ് സ്‌ക്രീനില്‍ കൈയ്യടി വാങ്ങാന്‍ സാധ്യതയുള്ള ഒരു മാസ്സ് സീന്‍ ടീം ചിത്രീകരിച്ചു എന്ന് തോന്നുന്നു. മോഹന്‍ലാലിനൊപ്പം വീണ്ടും സിനിമ ചെയ്യുന്ന ത്രില്ലിലാണ് ഷാജി കൈലാസ്. ഒരു ഡയലോഗ് പറഞ്ഞ് തിരിഞ്ഞു നടക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തെയാണ് സംവിധായകന്‍ പങ്കുവെച്ച ലൊക്കേഷന്‍ ചിത്രത്തില്‍ കാണാനാകുന്നത്.
ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും'-എന്നാണ് ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.