ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാ നാഗചൈതന്യയും സാമന്തയും തങ്ങളുടെ വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തെന്നിന്ത്യൻ സിനിമാലോകം ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം. നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.