കാവ്യ മാധവനെ ചേർത്തുപിടിച്ച് മുന്ന; ഫോട്ടോ വൈറൽ

നിഹാരിക കെ.എസ്

ശനി, 31 മെയ് 2025 (15:07 IST)
കാവ്യ മാധവനെ നായികയാക്കി നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗൗരീശങ്കരം. ചിത്രത്തിന് കഥയൊരുക്കിയത് മാടമ്പ് കുഞ്ഞുകുട്ടനായിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. ഗൗരിയും ശങ്കരനും തമ്മിലുള്ള പ്രണയവും, അവരുടെ ജീവിതവുമായിരുന്നു ചിത്രം പറഞ്ഞത്. ശങ്കരനായി മുന്ന മാധവനായിരുന്നു അഭിനയിച്ചത്.    
 
ഇപ്പോഴിതാ കാവ്യയെക്കുറിച്ചുള്ള മുന്നയുടെ പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവനുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്. അത് ഇപ്പോഴും നിലനിർത്തുന്നുണ്ടെന്ന് മുന്ന പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തിലൂടെ കാവ്യ കടന്നുപോവുമ്പോൾ മികച്ച പിന്തുണയായിരുന്നു മുന്ന നൽകിയത്. സോഷ്യൽ മീഡിയയിലൂടെയായി കാവ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കിടാറുണ്ട് അദ്ദേഹം. പഴയ ഫോട്ടോ തന്റെ ഒരു സുഹൃത്താണ് അയച്ചു തന്നതെന്ന് മുന്ന പറയുന്നു.
 
അന്ന് സിനിമ മാഗസിനുകളിലെല്ലാം ഇവരുടെ ചിത്രങ്ങളായിരുന്നു. എന്തൊരു ഭംഗിയായിരുന്നു രണ്ടാളും. ചിത്രം പഴയതാണെങ്കിലും കാണാൻ നല്ലതാണ്. എന്തൊരു ക്യൂട്ട്‌നെസാണ്. ചിത്രത്തിലെ പാട്ടുകൾ പ്രിയപ്പെട്ടതാണ്, തുടങ്ങിയ കമന്റുകളായിരുന്നു ചിത്രത്തിന് താഴെയുള്ളത്. തനി നാടൻ ലുക്കിലായിരുന്നു കാവ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. 
 
അതേസമയം, ഗൗരിശങ്കരം കൂടാതെ ബനാറസിലും കാവ്യയും നേമം പുഷ്പരാജും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. വല്ത്രധാരണവുമായി ബന്ധപ്പെട്ട് അന്ന് കാവ്യ പിണങ്ങി മാറിനിന്നിരുന്നു. ലൂസായിരുന്നു ആ വസ്ത്രം. അതിനാലായിരുന്നു കാവ്യ അതിടാൻ വിസമ്മതിച്ചത്. ഇനി അതിടുന്നില്ല എന്ന തീരുമാനത്തിലായിരുന്നു താരം. അത് നല്ലതല്ലേ, എന്താണ് കുഴപ്പമെന്നായിരുന്നു സംവിധായകന്റെ ചോദ്യം. അപ്പോൾ കുഴപ്പമില്ല അല്ലേയെന്ന് പറഞ്ഞ് കാവ്യ അത് ധരിച്ചു. പൊതുവെ അങ്ങനെ കടുംപിടുത്തം കാട്ടാറുള്ള ആളല്ല കാവ്യ എന്ന് സംവിധായകൻ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍