സിനിമാതാരങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച് അഭിനയിക്കുന്ന ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്താണ് കങ്കണ നിലപാട് വ്യക്തമാക്കിയത്. നിറത്തിന്റെ പേരിലുള്ള ഈ വിവേചനം കുട്ടിക്കാലം മുതലേ തനിക്ക് മനസ്സിലാകാത്തതാണ്. ഈ ഓഫര്‍ നിരസിച്ചതില്‍ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും കങ്കണ പറഞ്ഞു.
തൊലിയുടെ നിറവും സൌന്ദര്യവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നല്ല ഭക്ഷണം കഴിച്ച് ആരോഗ്യമുള്ള തൊലി നില നിര്‍ത്തുക എന്നതാണ് നമ്മള് ചെയ്യേണ്ടത്. തന്റെ കുടുംബാംഗങ്ങളില്‍ ഇരുനിറക്കാരും ഇരുണ്ട നിറക്കാരും ഉണ്ട്. ആ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കില്‍ അത്, ഇരുനിറക്കാരിയാണെങ്കിലും സുന്ദരിയായ തന്റെ അനിയത്തി രംഗോലിയെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.