12ത് മാനിന് ശേഷം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമായി മോഹന്‍ലാല്‍,ഷാജി കൈലാസ് ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (14:04 IST)
മോഹന്‍ലാല്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് വീണ്ടുമൊരു ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രത്തിലൂടെ അവസാനിക്കുന്നത്. കഴിഞ്ഞദിവസം പൂജ ചടങ്ങുകളോടെ തുടങ്ങിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.
 
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിനിമയായിരിക്കും ഇത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് സിനിമയൊരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .ഒക്ടോബര്‍ ആദ്യവാരത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.കാസ്റ്റിംഗും മറ്റ് പ്രീ-പ്രൊഡക്ഷന്‍ ജോലികളും നടക്കുന്നു.
 
'ആറാം തമ്പുരാന്‍', 'നരസിംഹം', 'നാട്ടുരാജാവ്', 'ബാബ കല്യാണി', 'അലിഭായ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുകയാണ്. ഇരുവരുടെയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'റെഡ് ചില്ലീസ്' ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയിരുന്നു.
 
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാനിന്റെ അവസാനഘട്ട ചിത്രീകരണത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍