പ്രകാശ് വർമയുടെ സംവിധാനത്തിൽ നിർവാണ ഫിലിംസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ ഒരു പരസ്യമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മോഹൻലാൽ താരവും. മോഹൻലാലിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത സ്ത്രൈണ ഭാവം പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. പരസ്യത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനിയും വായിച്ചു തീരാൻ ഒരുപാട് പേജുകൾ ബാക്കിയുള്ള നടൻ എന്നാണ് മോഹൻലാലിനെ ആരാധകർ വർണിക്കുന്നത്.