ഈ വർഷം ഹാട്രിക് ഹിറ്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ഇറങ്ങിയ മിക്ക മോഹന്‍ലാല്‍ സിനിമകളും തിയറ്ററില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ താൻ മുൻപും ഒരുപാട് ഫ്ലോപ്പുകളിലൂടെ സഞ്ചരിച്ചിട്ടുള്ളയാളാണെന്ന് പറയുകയാണ് മോഹൻലാൽ. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റുമെന്നും പണ്ട് കുറച്ച് ശ്രദ്ധ കുറവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ചില കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും അത് ഇഷ്ടമായിലെങ്കിലോ എന്നൊക്കെ ചിന്തിക്കും. കോംപ്രമൈസ് ആണെന്ന് വേണമെങ്കില്‍ പറയാം. എപ്പോഴും പ്രൊഡ്യൂസര്‍ എന്ന് പറയുന്ന ആള്‍ക്ക് സിനിമയില്‍ ഒരു കണ്‍ട്രോള്‍ വേണം. സംവിധായകരോട് സംസാരിക്കാന്‍ പേടിയാണ് എന്ന് പറയുന്നതില്‍ കാര്യമില്ല"- മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ തിരിച്ചുവന്നു എന്ന് പ്രേക്ഷകര്‍ പറയുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "തുടരും കണ്ടിട്ട് പഴയ ലാലേട്ടന്‍ എന്ന് പറയുന്നത് ഒരു സ്‌നേഹത്തിന്റെ ഭാഷയിലെ ഞാന്‍ എടുക്കുന്നുള്ളു. അങ്ങനെ പറയുന്നതില്‍ വളരെ സന്തോഷം. തിരിച്ചുകിട്ടി എന്ന് പറയുന്നതിലാണല്ലോ സന്തോഷം. നഷ്ടപ്പെട്ടു പോയി എന്ന് പറയുന്ന ഒരു കാര്യം തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷമായിരിക്കും അത്.