560 സിനിമ ചെയ്തയാളാണ് ഒരു ചാന്‍സ് തരുമോ എന്ന് എന്നോട് ചോദിക്കുന്നത്: മോഹന്‍ലാല്‍

നിഹാരിക കെ.എസ്

തിങ്കള്‍, 16 ജൂണ്‍ 2025 (15:26 IST)
തെലുങ്ക് താരം മോഹന്‍ ബാബുവുമായുള്ള സൗഹൃദത്തെ കുറിച്ച് മോഹന്‍ലാല്‍. ‘കണ്ണപ്പ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയുള്ള മോഹന്‍ലാലിന്റെയും മോഹന്‍ ബാബുവിന്റെയും സൗഹൃദ നിമിഷങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹന്‍ ബാബുവിനൊപ്പം അഭിനയിക്കുന്നത് എളുപ്പമല്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. തന്റെ വില്ലനായി അഭിനയിക്കണമെന്ന അദ്ദേഹത്തെ ആവശ്യത്തിന് മോഹൻലാൽ മറുപടിയും നൽകുന്നുണ്ട്.
 
'560 സിനിമ ചെയ്തയാളാണ് എന്നോട് ഒരു സിനിമ തരുമോ എന്ന് ചോദിച്ചത്. അതും എന്റെ വില്ലനായി അഭിനയിക്കണം എന്നാണ് പറഞ്ഞത്. സാര്‍ നീങ്ക ഹീറോ, നാന്‍ വില്ലന്‍. എനിക്ക് ആ ഭാഗ്യമുണ്ടാവട്ടെ. നമുക്ക് അടുത്ത് ഏതെങ്കിലുമൊരു സിനിമ ചെയ്യണം. തീര്‍ച്ചയായിട്ടും അത് സംഭവിക്കട്ടെ. മോഹന്‍ ബാബുവിനൊപ്പം അഭിനയിക്കുന്നത് അത്ര എളുപ്പമല്ല. മോഹന്‍ ബാബുവിനെ കണ്ടാല്‍ പാവമാണെന്ന് തോന്നുമെങ്കില്‍ ആള്‍ക്കാരെ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യും. വെറുതേ പറഞ്ഞതാണ്. അത്രമേല്‍ നല്ലൊരു വ്യക്തിയാണ് മോഹന്‍ ബാബു', എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 
 
അതേസമയം, മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് കണ്ണപ്പ. കണ്ണപ്പയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിരുന്നു. വിഷ്ണു മഞ്ചുവിന്റെ ഓഫീസിലെ സ്റ്റാഫുകളാണ് ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത്. സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താനും ശ്രമം നടന്നിരുന്നതായി നിര്‍മ്മാതാക്കള്‍ ആരോപിച്ചിട്ടുണ്ട്. ജൂണ്‍ 27ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍