ഇനി ചെറിയ കളികളില്ല, മോഹൻലാൽ ഇനി തരുൺമൂർത്തിയ്ക്കൊപ്പം പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നു

അഭിറാം മനോഹർ

ഞായര്‍, 17 മാര്‍ച്ച് 2024 (13:54 IST)
മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഓപ്പറേഷന്‍ ജാവ,സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട തരുണ്‍ മൂര്‍ത്തിയാണ് സിനിമയുടെ സംവിധാനം. രജപുത്ര വിഷ്വല്‍സ് മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് സിനിമ നിര്‍വഹിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമാകരിയറിലെ 360മത് ചിത്രം കൂടിയാണിത്.
 
മലയാളത്തിന്റെ യുവസംവിധായകരില്‍ പ്രമുഖനായ ഒരു സംവിധായകനും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ ആരാധകരെല്ലാം തന്നെ ഏറെ പ്രതീക്ഷയിലാണ്. നിലവീല്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍