മീര ഉയരത്തിലാണ്, അതു തന്നെയാണ് അവരെ തെരഞ്ഞെടുക്കാൻ കാരണവും; ഡോൺ മാക്സ്

ബുധന്‍, 13 ഏപ്രില്‍ 2016 (12:32 IST)
ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ തിരിച്ച് വരുന്ന സിനിമയാണ് പത്തുകൽപ്പനകൾ. എഡിറ്റർ ഡോൺ മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര പൊലീസ് ഉദ്യോഗസ്ഥയായാണ് എത്തുന്നത്. അനൂപ് മേനോൻ നായകനാകുന്ന ചിത്രത്തിൽ മുരളി ഗോപി, കനിഹ എന്നിവർ കേന്ദ്ര കഥാപാത്രങ്ങ‌ളെ അവതരിപ്പിക്കുന്നു.
 
മറ്റൊരു നായികയേയും പരിഗണിക്കാതെ മീരയെ തന്നെ തെരഞ്ഞെടുത്തതിൽ സംവിധായകൻ ഡോൺ മാക്സിനു വ്യക്തമായ ഉത്തരവു‌മുണ്ട്. മീര നല്ല നടിയാണ്. കൂടാതെ ഈ കഥാപാത്രത്തിന് അനുയോജ്യമായ ഉയരം മീരയ്ക്കുണ്ട്. മീരയാണ് ഇതിന് അനുയോജ്യമായ നടി. തിരിച്ച് വരവിനൊരുങ്ങുന്ന മീര വളരെ സന്തോഷത്തിലാണ് എന്നും സംവിധായകൻ അറിയിച്ചു.
 
ഏപ്രില്‍ 25ന് ഇടുക്കിയിൽ  ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ രചിക്കുന്നതും ഡോണ്‍ മാക്സ് തന്നെയാണ്. ‘വേട്ട’ എന്ന ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെക്കാള്‍ ഉജ്ജ്വലമാകുമോ മീരയുടെ പൊലീസ് എന്നും അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക