അന്ന് ഛോട്ടാ മുംബൈ ബിഗ് ബിയെ തോൽപ്പിച്ചിട്ടും ഒന്നാം സ്ഥാനത്ത് മമ്മൂട്ടി തന്നെ!

നിഹാരിക കെ.എസ്

തിങ്കള്‍, 9 ജൂണ്‍ 2025 (10:33 IST)
കഴിഞ്ഞ ദിവസമാണ് ഛോട്ടാ മുംബൈ റീ റിലീസ് ചെയ്തത്. രണ്ട് ദിവസം കൊണ്ട് 1 കോടിയാണ് സിനിമ നേടിയത്. റിലീസ് ആയപ്പോഴും സിനിമ കളക്ഷൻ വാരിയിരുന്നു. അന്‍വര്‍ റഷീദും ബെന്നി പി നായരമ്പലവും ചേര്‍ന്ന് ഒരുക്കിയ ചിത്രം 2007 വിഷു റിലീസായി ഇറങ്ങിയ മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം ബിഗ് ബിയെ മറികടന്ന് വിഷുവിന്നറായി മാറിയിരുന്നു. പില്‍കാലത്ത് ഒരു കള്‍ട്ട് ഫാന്‍ബേസ് ത്‌ന്നെ ഉണ്ടാക്കിയെടുക്കാനും ഛോട്ടാ മുംബൈക്ക് സാധിച്ചിട്ടുണ്ട്. 
 
എന്നാല്‍ ആ വര്‍ഷത്തെ ഇയര്‍ ടോപ്പറാകാന്‍ ഛോട്ടാ മുംബൈക്ക് കഴിഞ്ഞില്ലായിരുന്നു. ബിഗ് ബിയെ പൊട്ടിച്ചെങ്കിലും ആ വർഷത്തെ ഇയർ ടോപ്പർ ഒരു മമ്മൂട്ടി ചിത്രമായിരുന്നു. ആ വര്‍ഷം കളക്ഷന്റെ കാര്യത്തില്‍ തലക്കും പിള്ളേര്‍ക്കും മൂന്നാം സ്ഥാനം മാത്രമെ നേടാന്‍ പറ്റിയുള്ളൂ. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ മായാവിയാണ് 2007ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം. ബോക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം 15 കോടിയാണ് ചിത്രം ആ വര്‍ഷം കളക്ട് ചെയ്തത്. 100 ദിവസത്തിന് മുകളില്‍ ഈ ചിത്രം തിയേറ്ററില്‍ ഓടുകയും ചെയ്തു.
 
മോഹന്‍ലാലിനെ നായകനാക്കി റാഫി-മെക്കാര്‍ട്ടില്‍ സംവിധാനം ചെയ്ത 'ഹലോ' ആണ് മായവിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. 12 കോടിയോളം ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടി. ഛോട്ടാ മുംബൈയുടെ അന്നത്തെ കൃത്യമായ കളക്ഷല്‍ വിവരം ലഭ്യമല്ലെങ്കിലും സിനിമാ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ പ്രകാരം മൂന്നാം സ്ഥാനമാണ് ഈ ചിത്രത്തിനുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍