മരക്കാര്‍ റിലീസ് നീളും; ഒ.ടി.ടി.യും ആലോചനയില്‍

വ്യാഴം, 12 ഓഗസ്റ്റ് 2021 (13:49 IST)
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസ് ചെയ്യില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് നീളും. ടി.പി.ആര്‍. എട്ട് ശതമാനത്തില്‍ കുറവ് ആയാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കൂ. നിലവില്‍ 11 നും 14 നും ഇടയില്‍ ആണ് ടി.പി.ആര്‍. തുടരുന്നത്. തിയറ്റര്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ക്രിസ്മസ് റിലീസ് ആയി മരക്കാര്‍ ഇറക്കാനാണ് ഇപ്പോള്‍ ആലോചന. ഡിസംബറിലും തിയറ്ററുകള്‍ തുറന്നില്ലെങ്കില്‍ മരക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കുന്ന കാര്യവും ആലോചനയിലാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍