കല്‍പ്പന മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു: മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 25 ജനുവരി 2022 (14:52 IST)
ജനുവരി 25, 2016 ഒരു വേദനയോടെ അല്ലാതെ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഓര്‍ക്കാന്‍ കഴിയില്ല. അന്ന് പുലര്‍ച്ചെയാണ് കല്‍പ്പനയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. സിനിമാ ചിത്രീകരണമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു നടി. ഹൃദയാഘാതം മൂലം പ്രിയതാരം യാത്രയായി. കല്‍പ്പനയുടെ ഓര്‍മ്മകളിലാണ് മനോജ് കെ ജയന്‍.
 
'ഓര്‍മ്മപ്പൂക്കള്‍ കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം 
മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. 
എന്നും,സത്യസന്ധമായ...വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്‌നേഹത്തോടെ...നിറഞ്ഞ സ്മരണയോടെ പ്രണാമം'- മനോജ് കെ ജയന്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍