'ഞാനറിയുന്ന ഏറ്റവും കരുത്തയായ സ്ത്രീ'; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാരിയര്‍

തിങ്കള്‍, 6 ജൂണ്‍ 2022 (12:03 IST)
മലയാളത്തിന്റെ പ്രിയതാരം ഭാവന ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ഭാവനയുടെ 32-ാം ജന്മദിനമാണ് ഇന്ന്. സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് താരത്തിനു ആശംസകളുമായി എത്തിയിരിക്കുന്നത്. അതില്‍ നടി മഞ്ജു വാരിയറുടെ ആശംസ കുറിപ്പാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മഞ്ജുവിന്റെ ആശംസ. സംയുക്ത വര്‍മ്മയും ഈ ചിത്രത്തിലുണ്ട്. ' ഈ ചിത്രത്തിനു തെളിമ ഉണ്ടാകണമെന്നില്ല. പക്ഷേ ഇതിലെ വികാരങ്ങള്‍ സത്യമാണ്. പിറന്നാള്‍ ആശംസകള്‍ ഭാവന. ഞാനറിയുന്നതില്‍ ഏറ്റവും കരുത്തയായ വനിത ! സ്‌നേഹം മാത്രം' മഞ്ജു കുറിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍