Manju Pillai: പ്രായത്തെ തോല്‍പ്പിക്കുന്ന സ്വാഗില്‍ മഞ്ജു പിള്ള

രേണുക വേണു

തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (10:23 IST)
Manju Pillai

Manju Pillai: കിടിലന്‍ മേക്കോവറുമായി നടി മഞ്ജു പിള്ള. ഇന്‍സ്റ്റഗ്രാമിലാണ് താരം പ്രായത്തെ തോല്‍പ്പിക്കുന്ന ഔട്ട്ഫിറ്റും ലുക്കുമായി ഞെട്ടിച്ചിരിക്കുന്നത്. സ്വപ്‌നമന്ത്രയുടേതാണ് മഞ്ജു ധരിച്ചിരിക്കുന്ന മോഡേണ്‍ ഔട്ട്ഫിറ്റ്. 
 
' അവളെ തന്നെ സ്‌നേഹിക്കുക എന്നതാണ് ഒരു സ്ത്രീ ചെയ്യേണ്ട ഏറ്റവും കരുത്തുറ്റ കാര്യം. സ്വന്തം വ്യക്തിത്വത്തില്‍ തുടരുക. അവള്‍ക്കു അത് ഒരിക്കലും സാധ്യമല്ലെന്ന് വിശ്വസിച്ചവര്‍ക്കിടയില്‍ നീ തിളങ്ങുക' എന്ന ബോള്‍ഡ് ക്യാപ്ഷനോടെയാണ് താരം പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

അമ്പതുകാരിയായ മഞ്ജു പിള്ള കഴിഞ്ഞ കുറേ നാളുകളായി ബോഡി ഫിറ്റ്‌നെസിനു പ്രാധാന്യം നല്‍കുന്നുണ്ട്. ശരീരഭാരം കുറച്ചും വസ്ത്രധാരണത്തില്‍ അടക്കം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നും പ്രായം റിവേഴ്‌സ് ഗിയറില്‍ ആണെന്ന് വിളിച്ചുപറയുകയാണ് താരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍