ഇതാ... മമ്മൂട്ടി ഇവിടെയുണ്ട്! നിറഞ്ഞ ചിരിയോടെയുള്ള പുതിയ ഫോട്ടോ വൈറൽ

നിഹാരിക കെ.എസ്

വ്യാഴം, 20 മാര്‍ച്ച് 2025 (15:46 IST)
മലയാളത്തിന്റെ വികാരമാണ് മമ്മൂട്ടി. അടുത്തിടെ അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്നം അത് അടിവരയിടുന്നു. സുഹൃത്തും സഹോദര തുല്യനുമായ മോഹന്‍ലാല്‍ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തുകയും ചെയ്തിരുന്നു. ആരാധകരുടെ പ്രാർത്ഥനകൾക്കൊടുവിൽ മമ്മൂട്ടി കഴിഞ്ഞ ദിവസം ആശുപത്രി വിടുകയും ചെയ്തു. ചെന്നൈയിലെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ഭാര്യയും മകൻ ദുൽഖർ സൽമാനുമുണ്ട്. 
 
ഇപ്പോഴിതാ നിറഞ്ഞ ചിരിയോടെയുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവച്ചിരിയ്ക്കുകയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ ശരണ്‍. മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജിനെ ടാഗ് ചെയ്തുകൊണ്ടാണ് ശരണ്‍ ഫോട്ടോ പങ്കുവച്ചരിയ്ക്കുന്നത്. 'ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത കിരീടമാണ് ഈ രജകീയമായ ചിരി' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. സര്‍ എന്ന് വിളിച്ച് ഒരു ചുവന്ന ഹാര്‍ട്ടും പങ്കുവച്ചിരിയ്ക്കുന്നു. 
 
പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തിയ സന്തോഷം ആ പോസ്റ്റില്‍ കാണാം. സ്‌നേഹവും സന്തോഷവും അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങിന് ഇടയിലാണ് മമ്മൂട്ടിയ്ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടായത്. കുറച്ച് ദിവസത്തെ റസ്റ്റിന് ശേഷം ഏപ്രില്‍ ആദ്യവാരത്തോടെ തന്നെ ഈ ചിത്രത്തിൽ അദ്ദേഹം റീ-ജോയിന്‍ ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍