മമ്മൂട്ടി ദുബായ് മാളില്‍; എത്തിയത് ഇതിനുവേണ്ടി

ബുധന്‍, 29 ജൂണ്‍ 2022 (15:24 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടി ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ദുബായില്‍ എത്തി. താരം ദുബായ് മാളിലൂടെ നടക്കുന്ന വീഡിയോ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
 
പോക്കറ്റില്‍ കയ്യിട്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തലയുയര്‍ത്തി നടക്കുന്ന മെഗാസ്റ്റാറിന്റെ വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by N.M. Badusha (@badushanm)

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മമ്മൂട്ടി ദുബായിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് ദുബായില്‍ ഷൂട്ട് ചെയ്യുന്നത്. ഒരാഴ്ചയോളം മമ്മൂട്ടി ദുബായിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍