മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കാനിരുന്ന ആ ചിത്രം ഇനി സംഭവിക്കില്ല: വെളിപ്പെടുത്തി പൃഥ്വിരാജ്

നിഹാരിക കെ എസ്

തിങ്കള്‍, 4 നവം‌ബര്‍ 2024 (09:35 IST)
അനൗൺസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാണ് 'അരിവാൾ ചുറ്റിക നക്ഷത്രം'. മമ്മൂട്ടിയെ നായകനാക്കിയും പൃഥ്വിരാജിനെ വില്ലനാക്കിയും അമൽ നീരദ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് അരിവാൾ ചുറ്റിക നക്ഷത്രം. അനൗൺസ്‌മെന്റ് കഴിഞ്ഞ് വർഷങ്ങൾ ആയെങ്കിലും ചിത്രത്തെ കുറിച്ച് കൂടുതൽ സൂചനകളൊന്നും അണിയറ പ്രവർത്തകാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതോടെ, ചിത്രം ഉപേക്ഷിച്ചതായി അഭ്യൂഹം പറഞ്ഞു. ഇപ്പോഴിതാ, ഇത് സത്യമെന്ന സൂചനയാണ് പൃഥ്വിരാജ് നൽകുന്നത്.
 
അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിത്രം ഇനി നടക്കാൻ സാധ്യതയില്ലെന്നും വളരെ ഇന്റെരെസ്റ്റിംഗ് ആയ ഒരു കഥ ആയിരുന്നു അതെന്നും പൃഥ്വിരാജ് പറയുന്നു. മമ്മൂട്ടിയുടെ വില്ലനായിട്ടായിരുന്നു തന്നെ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തിയ പൃഥ്വിരാജ് എന്തുകൊണ്ടാണ് ആ സിനിമ ഇനി സംഭവിക്കാൻ സാധ്യതയില്ലാത്തതെന്നും പുതിയ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. 
 
'അമൽ നീരദും ഞാനും ഒന്നിക്കാനിരുന്ന ആ ചിത്രം ഇനി ഉണ്ടാകില്ല. അരിവാൾ ചുറ്റിക നക്ഷത്രം ഇനി നടക്കുമെന്ന് തോന്നുന്നില്ല. ആ കഥയും അതിന്റെ പശ്ചാത്തലവുമൊക്കെ കൊള്ളാമായിരുന്നു. മമ്മൂക്ക നായകനും ഞാൻ വില്ലനുമായിട്ടിയിരുന്നു അമൽ ആ സിനിമ പ്ലാൻ ചെയ്തത്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമല്ല സിനിമയുടേത്. സ്വാതന്ത്ര്യസമര കാലത്തെ ഇന്ത്യയിൽ ഇവിടെ ഒരു മലയോരത്ത് നടക്കുന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയായിരുന്നു. അതിന്റെ പശ്ചാത്തലവും കുറെ ഭാഗങ്ങളുമെല്ലാം ഇപ്പോൾ കുറെ സിനിമകളിൽ വന്നു കഴിഞ്ഞു. ഇനി ആ സിനിമ നടക്കുമെന്ന് തോന്നുന്നില്ല', പൃഥ്വിരാജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍