Mammootty: 'അവസാന ശ്വാസം വരെ എനിക്ക് സിനിമ മടുക്കില്ല, ലോകാവസാനം വരെ ആളുകള്‍ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്'; കണ്ണുനനയിച്ച് മമ്മൂട്ടി (വീഡിയോ)

രേണുക വേണു

ബുധന്‍, 29 മെയ് 2024 (08:39 IST)
Mammootty: സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ടോളം ആയെങ്കിലും അഭിനയത്തോടുള്ള താല്‍പര്യം തനിക്ക് ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് മമ്മൂട്ടി. അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നും ലോകത്തുള്ള ആയിരക്കണക്കിനു നടന്മാരില്‍ ഒരാള്‍ മാത്രമാണ് താനെന്നും മമ്മൂട്ടി പറഞ്ഞു. ടര്‍ബോ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമീറുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. 
 
' എനിക്ക് സിനിമ ഒരിക്കലും മടുത്തിട്ടില്ല. എന്റെ അവസാന ശ്വാസം വരെ അങ്ങനെ തോന്നുകയുമില്ല. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എത്ര നാള്‍ അവര്‍ എന്നെ കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം..? പത്ത് വര്‍ഷം..? അതോ 15 വര്‍ഷം..? അതോടു കൂടി കഴിഞ്ഞു. ലോകാവസാനം വരെ മറ്റുള്ളവര്‍ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കും ഉണ്ടാകില്ല,' 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Khalid Al Ameri (@khalidalameri)

' മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്തെ ആയിരക്കണക്കിനു നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെങ്ങനെ എന്നെ ഓര്‍ത്തിരിക്കാന്‍ കഴിയും? എനിക്ക് അങ്ങനെയൊരു പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങള്‍ എങ്ങനെ ബോധവാന്മാരാകും? ഒരു സമയം കഴിഞ്ഞാല്‍ നമ്മളെ ആര്‍ക്കും ഓര്‍ത്തിരിക്കാന്‍ സാധ്യമല്ല,' മമ്മൂട്ടി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍