മമ്മൂട്ടി ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുന്നു:എം.എ. നിഷാദ്

കെ ആര്‍ അനൂപ്

തിങ്കള്‍, 31 ജനുവരി 2022 (10:07 IST)
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമ സഹായവുമായി എത്തിയ മമ്മൂട്ടിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് സിനിമാലോകം. സഹജീവിയോടുളള കടമക്കപ്പുറം, ശബ്ദമില്ലാത്തവന്റെ,ശബ്ദമായി മാറുന്നു മമ്മൂട്ടി എന്നാണ് സംവിധായകന്‍ എം.എ. നിഷാദ് കുറിച്ചത്.
 
എം.എ. നിഷാദിന്റെ വാക്കുകള്‍
 
ഈ വാര്‍ത്ത സത്യമാണെങ്കില്‍... ഒരു കലാകാരന്റെ സാമൂഹിക,പ്രതിബദ്ധതയുടെ,അര്‍പ്പണ ബോധത്തിന്റെ മകുടോദാഹരണം.. മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ മമ്മൂട്ടി സഹജീവിയോടുളള കടമക്കപ്പുറം, ശബ്ദമില്ലാത്തവന്റെ,ശബ്ദമായി മാറുന്നു...

അഭിനന്ദിനീയം,എന്നൊരൊറ്റവാക്കില്‍ ഒതുങ്ങേണ്ടതല്ല അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി. മറിച്ച്, ഇനിയും ഉണരാത്ത ഞാനുള്‍പ്പടെ,ഉറക്കം നടിക്കുന്ന,സമൂഹത്തെ ഉണര്‍ത്താന്‍ കൂടിയാണ്...

വെളളിത്തിരയിലെ,അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്,കൈയ്യടിക്കുന്ന ആരാധകര്‍.... അവര്‍ക്കും കൂടിയുളള മമ്മൂട്ടി സാറിന്റ്‌റെ സന്ദേശം കൂടിയാണ് ഈ തീരുമാനം...ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണര്‍ക്ക് തുണയായി താനുണ്ടാവും എന്ന സന്ദേശം... അതൊരു പ്രചോദനമാകട്ടെ എല്ലാവര്‍ക്കും. ശ്രീ മമ്മൂട്ടിക്ക് അഭിനന്ദനങ്ങള്‍
 
വിചാരണ കോടതിയില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാതെയിരുന്നത് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പിആര്‍ഒ മധുവിന്റെ കുടുംബവുമായി സംസാരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍