ദിലീഷ് പോത്തന്‍ വരില്ലെന്ന് ആദ്യം, സിബിഐ 5 ടീമിനൊപ്പം ചേര്‍ന്ന് നടന്‍

കെ ആര്‍ അനൂപ്

ശനി, 29 ജനുവരി 2022 (12:06 IST)
നേരത്തേ സിബിഐ 5ല്‍ നടന്‍ ദിലീഷ് പോത്തന്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രത്തില്‍ നടന്‍ ഉണ്ടാകും. സിനിമ ലൊക്കേഷനില്‍ നിന്ന് ദിലീഷ് പോത്തനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സംവിധായകന്‍ കെ മധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്
 
തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ദിലീഷെന്ന് മധു പറയുന്നു.
മുകേഷ്, സായ്കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ചിത്രത്തിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍