Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

നേഴ്‌സ് ദിനം, ആശംസകളുമായി മലയാള സിനിമ ലോകം

നേഴ്‌സ് ദിനം

കെ ആര്‍ അനൂപ്

, ബുധന്‍, 12 മെയ് 2021 (10:37 IST)
മാര്‍ച്ച് 12, ഭൂമിയിലെ മാലാഖമാരുടെ ദിനമാണ്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കോവിഡിനെതിരെ പോരാടുകയാണ് ഓരോ നേഴ്‌സുമാരും. അവര്‍ക്കെല്ലാം തങ്ങളുടെ സ്‌നേഹവും പിന്തുണയും നേഴ്‌സ് ദിന ആശംസകളിലൂടെ നല്‍കുകയാണ് സിനിമ ലോകം.ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി തുടങ്ങിയ താരങ്ങള്‍ നേഴ്‌സുമാരോടുള്ള തങ്ങളുടെ സ്‌നേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചു.
 
'സമൂഹത്തോടുള്ള നിസ്വാര്‍ത്ഥ പിന്തുണയ്ക്ക് ലോകമെമ്പാടുമുള്ള എല്ലാ നഴ്‌സിംഗ് സ്റ്റാഫുകള്‍ക്കും അന്താരാഷ്ട്ര നഴ്‌സസ് ദിനാശംസകള്‍'- ഉണ്ണിമുകുന്ദന്‍ കുറിച്ചു.
 
സിനിമ തിരക്കുകളില്‍ നിന്നും വിട്ടുനിന്ന് കോവിഡിനെതിരെ ഉള്ള പോരാട്ടത്തിന് ഭാഗമാണ് ഓരോ സിനിമ താരങ്ങളും. ദുല്‍ഖറിനൊപ്പം ഉള്ള സല്യൂട്ട് എന്ന ചിത്രം പൂര്‍ത്തിയാക്കി വീട്ടില്‍ കഴിയുകയാണ് മനോജ് കെ ജയന്‍. അജു വര്‍ഗീസും ഉണ്ണിമുകുന്ദനും മേപ്പടിയാന്‍ റിലീസിനായി കാത്തിരിക്കുന്നു. മോഹന്‍കുമാര്‍ ഫാന്‍സ്, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന്റെ സന്തോഷത്തിലിണ് രമേശ് പിഷാരടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'To and tan and con and pack'; മനംനിറഞ്ഞ് തുള്ളി അനാര്‍ക്കലി, അടിപൊളിയെന്ന് സാനിയ