'To and tan and con and pack'; മനംനിറഞ്ഞ് തുള്ളി അനാര്‍ക്കലി, അടിപൊളിയെന്ന് സാനിയ
ബുധന്‍, 12 മെയ് 2021 (09:30 IST)
'ഓകെ, പെര്‍ഫക്ട് ഓകെ' മലയാളികള്‍ ഏറ്റുപാടുകയാണ് ഈ വരികള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വരികള്‍ക്കൊപ്പം മനംനിറഞ്ഞ് തുള്ളുകയാണ് നടി അനാര്‍ക്കലി മരിക്കാര്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അനാര്‍ക്കലിയുടെ സ്റ്റെപ്പുകളെല്ലാം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു. നടി സാനിയ ഇയ്യപ്പനും അനാര്‍ക്കലിയുടെ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. അടിപൊളിയായിട്ടുണ്ടെന്നാണ് സാനിയ അനാര്‍ക്കലിയോട് പറയുന്നത്.