ജാതിയും മതവുമായി ബന്ധമില്ല, പേരിൽ ഒരു വാലുണ്ടായെങ്കിലെ വളർച്ചയുണ്ടാകു: മഹിമ നമ്പ്യാർ

അഭിറാം മനോഹർ

തിങ്കള്‍, 22 ഏപ്രില്‍ 2024 (17:48 IST)
സിനിമയിലെത്തിയിട്ട് ഏറെ കാലമായെങ്കിലും ആര്‍ഡിഎക്‌സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാര്‍. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ജയ് ഗണേഷിലും മഹിമ നമ്പ്യാരാണ് നായികയായി എത്തിയത്. യഥാര്‍ഥപേര് ഗോപിക എന്നായിരുന്നുവെങ്കിലും തമിഴില്‍ അവസരം കിട്ടിയപ്പോഴാണ് മഹിമ എന്ന പേര് സ്വീകരിക്കുന്നത്. ഒരു വാലുകൂടിയുണ്ടെങ്കിലെ കരിയറില്‍ വളര്‍ച്ചയുണ്ടാകുകയുള്ളുവെന്നാണ് മഹിമ പറയുന്നത്.
 
എന്റെ ആദ്യത്തെ പേര് ഗോപിക പിസി എന്നാണ്. കാര്യസ്ഥനിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതില്‍ ഗോപിക എന്നായിരുന്നു പേര്. പിന്നീട് തമിഴില്‍ അഭിനയിക്കുമ്പോള്‍ പ്രഭു സോളമന്‍ സാറാണ് മഹിമ എന്ന പേര് സജസ്റ്റ് ചെയ്യുന്നത്. ന്യൂമറോളജി നോക്കിയപ്പോള്‍ പേരിന് ഒരു വാലുണ്ടെങ്കിലെ വളര്‍ച്ചയുണ്ടാകുമെന്ന് അറിയുന്നത്. അങ്ങനെയാണ് പേരിനൊപ്പം മുത്തച്ഛന്റെ സര്‍ നെയിമായ നമ്പ്യാര്‍ എന്ന് ചേര്‍ക്കുന്നത്. അതിന് ജാതിയും മതവുമായി ഒരു ബന്ധവുമില്ല. ഒരു ഓണ്‍ലൈന്‍ ചാനലുമായുള്ള അഭിമുഖത്തിനിടെ താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍