കല്യാണം കഴിച്ചില്ലെങ്കിലും കുട്ടികള്‍ ആവാം, രസകരമായ ടീസര്‍ പങ്കുവെച്ച് ഇന്ദ്രജിത്ത് സുകുമാരന്‍,മാരിവില്ലിന്‍ ഗോപുരങ്ങള്‍ വരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 2 നവം‌ബര്‍ 2023 (14:03 IST)
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. സിനിമയുടെ ടീസര്‍ ശ്രദ്ധ നേടുന്നു. 
 
സായികുമാറിന്റെ വിവരണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്, ഇത് രണ്ട് ദമ്പതികളെ പരിചയപ്പെടുത്തുന്നു: ഒരാള്‍ വിവാഹിതനാണെങ്കിലും വേണ്ടെന്നാണ് തീരുമാനം, മറ്റൊരാള്‍ കല്യാണം കഴിച്ചിട്ടില്ലെങ്കിലും കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
കോക്കേഴ്‌സ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധായകന്‍ വിദ്യാസാഗറും പ്രവര്‍ത്തിക്കുന്നു. തിരക്കഥയും കോ ഡയറക്ടറും പ്രമോദ് മോഹന്‍ തന്നെയാണ്.
 
 വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണവും ഷൈജല്‍ പി.വി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍