പൃഥ്വിരാജിന് പകരം അല്ലു അര്‍ജുന്‍, ലൂസിഫര്‍ തെലുങ്ക് വിസ്‌മയമാകും!

ജോര്‍ജി സാം

ചൊവ്വ, 21 ഏപ്രില്‍ 2020 (21:03 IST)
ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയിദ് മസൂദ് എന്ന കഥാപാത്രത്തെ തെലുങ്കില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സുജീത് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ തെലുങ്കില്‍, മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫനായി ചിരഞ്ജീവിയാണ് അഭിനയിക്കുന്നത്.
 
രാം ചരണ്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന്‍റെ തിരക്കഥാരചന നടന്നുകൊണ്ടിരിക്കുകയാണ്. തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ റീമേക്കില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
 
എന്നാല്‍ അല്ലു അര്‍ജ്ജുന് അസൌകര്യം ഉണ്ടായാല്‍ രാം ചരണ്‍ തന്നെയായിരിക്കും പൃഥ്വിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രഭാസ് നായകനായ ‘സാഹോ’ ഒരുക്കിയ സംവിധായകനാണ് സുജീത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍