Lokah Chapter One: ചാത്തനും ഒടിയനും വരവറിയിച്ചു; ടൊവിനോയ്ക്കും ദുൽഖറിനും കൈയ്യടി

നിഹാരിക കെ.എസ്

ശനി, 13 സെപ്‌റ്റംബര്‍ 2025 (10:27 IST)
മലയാള സിനിമ പുതിയ പാത ഒരുക്കിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയ്ക്ക് വിസമയമായി ലോക. കല്യാണി പ്രിയദർശൻ നായികയായ സിനിമ വളരെ പെട്ടന്നാണ് 200 കോടി ക്ലബ്ബിൽ കയറിയത്. ഇപ്പോഴിതാ ലോകയിലെ ദുൽഖറിന്റെയും ടൊവിനോയുടെയും കാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ ​കാമിയോ റോളിലെത്തി കയ്യടി മുഴുവൻ വാങ്ങിയത് ദുൽഖറും ടൊവിനോയുമായിരുന്നു.
 
ചാർലി എന്ന കഥാപാത്രമായി ദുൽഖർ സൽമാനും മൈക്കിളായി ടൊവിനോ തോമസുമാണ് ചിത്രത്തിലെത്തുന്നത്. ചാർലി- ഒടിയൻ ഫ്രം ദ് വേൾഡ് ഓഫ് ലോക, മൈക്കിൾ- ചാത്തൻ ഫ്രം ദ വേൾഡ് ഓഫ് ലോക എന്ന ക്യാപ്ഷനോടെയാണ് ഇരുവരുടെയും കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. അടുത്ത പാർട്ടി ടോവിനോയുടെ സ്റ്റാൻഡ് എലോൺ സിനിമയാണ്. അതിനുശേഷം ദുൽഖർ സൽമാൻ സ്റ്റാൻഡ് എലോൺ ആകുന്ന സിനിമ ഒരുങ്ങും.
 
റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ലോക 200 കോടി ക്ലബ്ബിലെത്തിയത്. ഓണം റിലീസായി ഓ​ഗസ്റ്റ് 28നാണ് ലോക തിയറ്ററിലെത്തിയത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ സൂപ്പർ നായികയായി എത്തുന്നത്. നസ്‌ലിനും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് നിർമാണം. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍