പലതരം അവഗണനകളും താന്‍ നേരിട്ടിട്ടുണ്ടെന്ന് ലാലു അലക്‌സ് പറയുന്നു. തന്റെയൊരു സിനിമയുടെ നൂറാം ദിന ആഘോഷം ഉണ്ടായിരുന്നു.ചിത്രത്തില്‍ നല്ല റോളിലായിരുന്നു അഭിനയിച്ചത്. അതുകൊണ്ട് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കാത്തിരുന്നുവെന്നും ലാലുഅലക്‌സ് പറയുന്നു.പക്ഷേ വിളിക്കില്ല. അതൊക്കെ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. സിനിമ ഉപേക്ഷിച്ച് പോരണം എന്ന് വരെ തോന്നിയ നിമിഷം ലാലു അലക്‌സ് കൂട്ടിച്ചേര്‍ത്തു.