'ലൈല'യില്‍ സെന്തില്‍ കൃഷ്ണയും, ആന്റണി വര്‍ഗീസിന്റെ ക്യാമ്പസ് ചിത്രം

കെ ആര്‍ അനൂപ്

ശനി, 19 ഫെബ്രുവരി 2022 (09:04 IST)
അജഗജാന്തരതിനുശേഷം നടന്‍ ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈല'. ഈയടുത്ത് ചിത്രീകരണം ആരംഭിച്ച സിനിമ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്നു. ചിത്രീകരണ സംഘത്തോടൊപ്പം നടന്‍ സെന്തില്‍ കൃഷ്ണയും ചേര്‍ന്നു.ലൈലയോടൊപ്പം ഞാനും കൂടുന്നു സെന്തില്‍ പറഞ്ഞത്.
ഒരു മുഴുനീള ക്യാമ്പസ് ചിത്രം കൂടിയാണിത്.പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാര്‍.കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് സിനിമയില്‍ ഉണ്ടാകും.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍, കിച്ചു ടെല്ലുസ്, ശ്രീജ നായര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍