മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. കുടുംബചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ജയറാമിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണിന്ന്. ഫെബ്രുവരി 18 താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംഭവങ്ങളുടെ തുടക്കമിട്ട ദിനം കൂടിയാണ്. താരം സിനിമയിലേക്കെത്തിയതും താരത്തിന്റെ ജീവിതത്തിലേക്ക് പാർവതി കടന്നുവന്നതും ഇതേ ദിവസമായിരുന്നു,
ഫിബ്രവരി 18....ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം....അശ്വതിയെ കണ്ടുമുട്ടിയ ദിവസം....34 വര്‍ഷം കടന്നുപോകുന്നു...കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്.. താരം ഫേസ്‌ബുക്കിൽ കുറിച്ചു.