മകളുടെ കൂടെ പഠിച്ച കുട്ടിയോ? ബാലതാരത്തിന്റെ നായകനാവില്ല?- രണ്ടും കൽപ്പിച്ച് മമ്മൂട്ടി!

വെള്ളി, 31 ഓഗസ്റ്റ് 2018 (16:26 IST)
മലയാളത്തിലെ ഒട്ടുമിക്ക നായികമാർക്കൊപ്പവും മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചിട്ടുണ്ട്. ആദ്യമൊക്കെ തങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള നായികമാർക്കൊപ്പമായിരുന്നുവെങ്കിൽ പിന്നീട് ചെറിയ പ്രായമുള്ള നായികമാർക്കൊപ്പവും ഇവർ അഭിനയിച്ചു തുടങ്ങി.
 
എന്നാൽ, തുടക്കത്തിൽ ഇതിനോട് ഒത്ത് പോകാൻ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നില്ല. അത്തരമൊരു സംഭവം സംവിധായകൻ ലാൽ ജോസ് പറയുന്നു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്.
 
കമലിന്റെ അസിസ്റ്റന്റ് ആയിരുന്ന ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ നായികയായത് ദിവ്യ ഉണ്ണി ആയിരുന്നു. ചിത്രം ഒരുക്കുന്നതിൽ ഒരുപാട് തടസങ്ങൾ നേരിട്ടതായി ലാൽ ജോസ് പറയുന്നു. അതിലൊന്നാണ് നായിക മാറ്റണമെന്ന മമ്മൂട്ടിയുടെ ആവശ്യം.
 
തന്റെ നായികയായി ദിവ്യ ഉണ്ണിയെ തീരുമാനിച്ചതില്‍ മമ്മൂട്ടി അസ്വസ്ഥനായിരുന്നു. മകളുടെ കൂടെ കോളേജില്‍ പഠിച്ച കുട്ടിയോടൊപ്പം അഭിനയിക്കുന്നതും, ബാലതാരത്തിന്റെ നായകനാവുന്നതുമൊക്കെയായിരുന്നു അദ്ദേഹത്തെ അലട്ടിയ പ്രശ്‌നങ്ങള്‍. ഇതേക്കുറിച്ച് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു.
 
അന്യഭാഷയിലെ താരങ്ങളെ പരിഗണിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ അഡ്വാന്‍സ് നല്‍കിയതിനാല്‍ ദിവ്യ ഉണ്ണിയെ മാറ്റുന്നത് അത്ര എളുപ്പമുള്ളമായിരുന്നില്ല. ഇഴുകിച്ചേര്‍ന്ന രംഗങ്ങളോ കോംപിനേഷന്‍ സീനുകളോ ഇല്ലാത്തതിനാല്‍ പ്രായവ്യത്യാസം തടസ്സമല്ലായിരുന്നു. ഇതെല്ലാം പറഞ്ഞതിനു ശേഷമാണ് മമ്മൂക്ക സമ്മതിച്ചത്- ലാൽ ജോസ് ഓർക്കുന്നു.
 
മമ്മൂട്ടിയുടെ നായികയായി ആദ്യം ലാൽ ജോസ് പരിഗണിച്ചത് മഞ്ജുവിനെയായിരുന്നു. എന്നാൽ അന്ന് അത് മുടങ്ങി പോകുകയായിരുന്നു. മഞ്ജുവിന് പകരമാണ് ദിവ്യ ഉണ്ണി എത്തിയത്. ഇക്കാര്യം ലാൽ ജോസ് നേരത്തേ  
വ്യക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍