‘നീ പോ മോനേ ദിനേശാ’; പാകിസ്ഥാനോട് ലാല്‍ ആരാധകര്‍ പകരം വീട്ടി!

വ്യാഴം, 9 ഒക്‌ടോബര്‍ 2014 (12:31 IST)
നരസിംഹത്തില്‍ പ്രതിനായകനായ എന്‍ എഫ് വര്‍ഗീസ് നായകനായ മോഹന്‍ലാലിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “നീ പകപ്പോക്കുകയാണല്ലേടാ?”. ഇപ്പോള്‍ പാകിസ്ഥാനാണ് ഇത് ചോദിക്കുന്നതെന്ന് മാത്രം. കാരണം മോഹന്‍ലാലിന്റെ ഔദ്യോഗിക ബ്ലോഗ് ഹാക്ക് ചെയ്തതിനു പിന്നാലെ പാക് സൈറ്റുകള്‍ക്കെതിരെ വമ്പന്‍ സൈബര്‍ ആക്രമണമാണ് ലാല്‍ ആരാധകര്‍ അഴിച്ചുവിട്ടത്. മൂന്നോളം ഔദ്യോഗിക വെബ്സൈറ്റുകളാണ് ഒറ്റയടിക്ക് തകര്‍ത്തത്. എത്രയെണ്ണം തകര്‍ത്തുവെന്നത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല.
 
പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റും പാക്ക് റെയിലിന്റെ വെബ്സൈറ്റും ഇതില്‍ ഉള്‍പ്പെടുന്നു. www.pepco.gov.pk എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍  സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ചിത്രവും ലാലേട്ടന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനുള്ള തിരിച്ചടിയാണിതെന്ന സന്ദേശവും കാണാം. ‘നീ പോ മോനേ ദിനേശാ’ എന്ന തലക്കെട്ട് നല്‍കിയാണ് സന്ദേശം.

മോഹന്‍ലാലിന്റെ ദി കം‌പ്ലീറ്റ് ആക്ടര്‍ എന്ന ബ്ളോഗ് ചൊവ്വാഴ്ച രാവിലെയാണ് 'ടീം സൈബര്‍ വാരിയേഴ്സ്' എന്ന പേരിലുളള പാകിസ്ഥാന്‍ ഹാക്കര്‍ സംഘം ഹാക്ക് ചെയ്തത്. സൈറ്റില്‍ പാക്കിസ്ഥാന്‍ പതാകയും, കശ്മീര്‍ സ്വതന്ത്രമാക്കണം എന്ന സന്ദേശങ്ങളും പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് സൈറ്റ് തിരിച്ചു പിടിക്കുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക