അച്ഛന്‍ എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്‌ത്തുന്നതാണ് നല്ലത് എന്നാണ് പറഞ്ഞത്. കലാഹൃദയമുള്ള അച്ഛൻ അനുകൂലിച്ചതുകൊണ്ട് മാത്രാമാണ് ഞാനൊരു കലാകാരിയായത്. മീടുവുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്കറിയാമോ എന്റെ സാഹചര്യങ്ങൾ എന്നായിരുന്നു കെപിഎസി ലളിതയുടെ പരാമർശം.