ധനുഷ് ഇരട്ടവേഷത്തില്‍, നായികമാരായി തൃഷയും അനുപമയും; ‘കൊടി’ ട്രെയിലർ

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (14:24 IST)
ധനുഷ് ഇരട്ടവേഷത്തില്‍ എത്തുന്ന കൊടിയുടെ ട്രെയിലർ പുറത്തിറങ്ങി. ഈ ചിത്രത്തില്‍ തൃഷയും അനുപമ പരമേശ്വരനുമാണ് നായികമാര്‍. ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ദീപാവലിയ്ക്ക് റിലീസ് ചെയ്യും. കാക്കി സട്ടൈ എന്ന തമിഴ് ചിത്രത്തിനു ശേഷം സെന്തില്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണ് കൊടി. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  
 
അനുപമയുടെ ആദ്യ തമിഴ് ചിത്രമായ കൊടി ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ കൂടിയാണ്. ഒരു നെഗറ്റീവ് കഥാപാത്രമായാണ് തൃഷ ഈ ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയവും അത് സ്വാധീനിക്കുന്ന യുവതലമുറയേയുമൊക്കെ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. സെന്തില്‍കുമാര്‍ തന്നെയാണ് കൊടിയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക