താരസംഘടനയായ 'അമ്മ'യ്ക്ക് എല്ലാ മക്കളും ഒരു പോലെയാണ്; സലിംകുമാര്‍ സംഘടനയിലേക്ക് മടങ്ങിവരണം: ഇന്നസെന്റ്

തിങ്കള്‍, 16 മെയ് 2016 (12:13 IST)
സലിംകുമാര്‍ അമ്മയിലേക്ക് തിരിച്ചുവരണമെന്ന് ഇന്നസെന്റ്. പത്തനാപുരത്ത് മൂന്ന് താരങ്ങള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ഗണേഷ്‌കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണം നടത്തിയതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ രാജി വച്ചിരുന്നു. എന്നാല്‍ ഈ രാജി സ്വീകരിച്ചിട്ടില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.
 
അമ്മ എന്ന താരസംഘടനയ്ക്ക് എല്ലാ മക്കളും ഒരു പോലെയാണ്. താരമത്സരമുള്ള മണ്ഡലങ്ങളില്‍ പ്രചരണം നടത്തരുതെന്ന് അമ്മയുടെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന് സലിംകുമാര്‍ പറഞ്ഞു. ഈ നിര്‍ദ്ദേശം താരങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചത്.
 
എന്നാല്‍, താരങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തിപരമാണെന്നും എല്ലാ താരങ്ങളും 'അമ്മ'യ്ക്ക് ഒപ്പം ഉറച്ചുനില്‍ക്കണമെന്നും ഇരിങ്ങാലക്കുടയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ ഇന്നസെന്റ് പറഞ്ഞു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക