'നിളമണൽത്തരികളിൽ'... കിസ്മത്തിലെ മറ്റൊരു മനോഹരമായ ഗാനം

ചൊവ്വ, 26 ജൂലൈ 2016 (10:57 IST)
യഥാർത്ഥ കഥ പറയുന്ന കിസ്മത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നിളമണൽത്തരികളിൽ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. കെ എസ് ഹരിശങ്കർ, ശ്രേയ രാഘവ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുമേഷ് പരമേശ്വറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
 
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്നാനിയില്‍ നടന്ന സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ സിനിമ. ഒരു മുസ്ലീം-ഹിന്ദു പ്രണയകഥ. നവാഗതനായ ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമൂഹവും സമുദായവും നിര്‍ദ്ദയമാകുമ്പോഴും പ്രണയത്തില്‍ മുറുകെപ്പിടിക്കുന്ന കഥയാണ് കിസ്മത്ത് പറയുന്നത്.
 

വെബ്ദുനിയ വായിക്കുക