ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യൻ ചിത്രങ്ങൾ. സമീപകാലത്തിറങ്ങിയ പുഷ്‌പ,ആർആർആർ,കെജിഎഫ് ചാപ്‌റ്റർ 2 എന്നീ ചിത്രങ്ങളുടെ വിജയമാണ് തെന്നിന്ത്യൻ സിനിമയുടെ അപ്രമാദിത്വം അരക്കിട്ടറുപ്പിച്ചത്. ഹിന്ദിയിലേക്ക് മൊഴിമാറിയെത്തിയ ഈ ചിത്രങ്ങൾ ബോക്‌സോഫീസിൽ വിസ്‌മയമാണ് സൃഷ്ടിക്കുന്നത്.
രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് 270 കോടിയിലേറെയും കെജിഎഫ് ചാപ്റ്റര്‍ 2 412 കോടിയിലേറെയും കരസ്ഥമാക്കി. ഹിന്ദിയിൽ തനതായി ഇറങ്ങുന്ന ഒരു ചിത്രത്തിനും സമാനമായ വിജയങ്ങൾ സ്വന്തമാക്കാനായിട്ടില്ല.റിലീസ് ചെയ്ത ഒരു മാസം തികയുന്നതിന് മുന്‍പ് കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ ആകെയുള്ള വരുമാനം 1107 കോടി സ്വന്തമാക്കിയിരുന്നു.