സൈബര്‍ സുരക്ഷാ വിദഗ്ധയായി രജീഷ വിജയന്‍,'കീടം' സിനിമയുടെ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

വ്യാഴം, 3 ഫെബ്രുവരി 2022 (17:12 IST)
രജീഷ വിജയനെ നായികയാക്കി 'ഖോ ഖോ' സംവിധായകന്‍ രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കീടം. നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ ഡബ്ബിംഗും മറ്റ് പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളും പുരോഗമിക്കുന്നു.
 
രാധിക എന്നാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സൈബര്‍ സുരക്ഷാ വിദഗ്ധയാണ്, ഹാക്കിംഗ് പോലെയുള്ള അതിന്റെ വിവിധ വശങ്ങളില്‍ നന്നായി അറിയാവുന്ന കഥാപാത്രമാണ് രജിഷയുടേത്.
 പബ്ലിക് പ്രോസിക്യൂട്ടറായ അവളുടെ അച്ഛന്റെ കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.
 
രചനയും സിനിമയുടെ സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്നു.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനും നിര്‍വഹിക്കുന്നു.സംഗീതം സിദ്ധാര്‍ഥ പ്രദീപ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍