മാളവിക നായര്‍ അനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ മാളവിക നായര്‍ നായികയായെത്തുന്ന 'കരുണ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
രൂപേഷ് സംവിധാനം ചെയ്യുന്ന 'കരുണ'യില്‍ മാളവിക നായരാണ് നായിക. രൂപേഷ്, മഞ്ജുഷ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനോദ് ജി മധു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ശ്യാം ശശിധരനും സംഗീതം മോഹന്‍ സിത്താരയും കൈകാര്യം ചെയ്യുന്നു.