വിവാഹമോചനം നടന്നത് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്, ഇപ്പോൾ മുൻ ഭർത്താവിനൊപ്പം ഡിന്നറിൽ കരിഷ്മ കപൂർ

തിങ്കള്‍, 29 മെയ് 2023 (21:14 IST)
ബോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായ വേര്‍പിരിയലായിരുന്നു നടി കരിഷ്മ കപൂറിന്റെയും ഭര്‍ത്താവ് സഞ്ജയ് കപൂറിന്റെയും. അന്ന് വിവാഹമോചനത്തിനായി ഗുരുതര ആരോപണങ്ങളാണ് കരിഷ്മ ഉയര്‍ത്തിയത്. 2003ല്‍ വിവാഹിതരായ ഇരുവരും 2016ലാണ് തങ്ങളുടെ വിവാഹബന്ധം വേര്‍പ്പെടുത്തിയത്.
 
എന്നാല്‍ വിവാഹമോചിതരായി വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറിനൊപ്പം ഡിന്നര്‍ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇരുവരും തമ്മില്‍ ഇപ്പോഴും നല്ല സൗഹൃദത്തിലാണുള്ളത്. ഭര്‍ത്താവ് സഞ്ജയും അമ്മ റാണിയും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചിരുന്നതായാണ് വിവാഹമോചനസമയത്ത് കരിഷ്മ ആരോപിച്ചിരുന്നത്. സഞ്ജയിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കരിഷ്മ പറഞ്ഞിരുന്നു.
 
ഹണിമൂണ്‍ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ സഞ്ജയ് നിര്‍ബന്ധിച്ചതായും അന്ന് കരിഷ്മ പറഞ്ഞിരുന്നു. എന്നാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണത്തിനും ആഡംബരത്തിനുമായാണ് ഈ ആരോപണങ്ങളെന്നാണ് സഞ്ജയ് മറുപടിയായി നല്‍കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍