2019ൽ അഞ്ച് ചിത്രങ്ങൾ മുടക്കി, അർഹിച്ച അംഗീകാരങ്ങൾ നൽകിയില്ല: സുശാന്ത് സിംഗിന്റെ മരണത്തിൽ ബോളിവുഡിനെ വിമർശിച്ച് കങ്കണ

തിങ്കള്‍, 15 ജൂണ്‍ 2020 (21:45 IST)
ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തിൽ ബോളിവുഡിനെ നിശിതമായ ഭാഷയിൽ വിമർശിച്ച് നടി കങ്കണ റണാവത്ത്. 2019ൽ സുശാന്തിന്റെ 5 ചിത്രങ്ങളാണ് മുടങ്ങിയതെന്നും മരണത്തെ പറ്റി ചിലർ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
 
മികച്ച സിനിമകൾ ചെയ്തയാളായിട്ടും അദ്ദേഹത്തിന് ഒരു അംഗീകാരവും ലഭിച്ചില്ല.ഒരു പുരസ്‌കാരവും എവിടെയും അദ്ദേഹത്തിനെ തേടിയെത്തിയില്ല.സിനിമയിൽ തനിക്ക് ഗോഡ്ഫാദറില്ലെന്നും താൻ പുറത്താകുമെന്നുമൊക്കെ പലപ്പോഴും സൂചിപ്പിച്ചിരുന്ന താരം തന്റെ സിനിമകൾങ്കാണാൻ അപേക്ഷിക്കുന്ന ഘട്ടം വരെയെത്തി. ചിച്ഛോരെ പോലെ ചിത്രങ്ങൾ ഉണ്ടായിട്ടും പുരസ്‌കാരങ്ങൾ ഒന്നും ലഭിച്ചില്ല.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

It is important to give talent their due. And if celebrities are struggling with personal and mental health issues, the media should try and emphasize with them, rather than making it difficult for them!

A post shared by Kangana Ranaut (@team_kangana_ranaut) on

സഞ്ജയ് ദത്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെ ക്യൂട്ടായി തോന്നുന്നവരാണ് സുശാന്ത് മനോരോഗിയാണെന്നും, മയക്കുമരുന്നിനടിമയാണെന്നും പ്രചരിപ്പിക്കുന്നതെന്നും ഇതൊരു അത്മഹത്യയായിരുന്നോ കൊലപാതകമായിരുന്നോ എന്നും ചോദിച്ചുകൊണ്ടാണ് കങ്കണ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍