ചിരിക്കാന്‍ തയ്യാറായിക്കോളൂ, നിവിന്‍ പോളിയുടെ കനകം കാമിനി കലഹം ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്

ശനി, 23 ഒക്‌ടോബര്‍ 2021 (08:57 IST)
നിവിന്‍ പോളിയുടെ കനകം കാമിനി കലഹം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, 'വികൃതി' ഫെയിം വിന്‍സി , സുധീഷ്, ജോയ് മാത്യു, രാജേഷ് മാധവന്‍, ജാഫര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍