പരിപാടിക്കിടെ നിരവധി ആളുകള്‍ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് ഒരാള്‍ വാളുമായി എത്തിയത്. വാളുമായി എത്തിയ ആളോട് കമല്‍ ദേഷ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. വാള് താഴെ വെയ്ക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ആദ്യം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലും വാള്‍ പുറത്തേക്കെടുക്കാന്‍ ശ്രമിച്ചതോടെ കമല്‍ ദേഷ്യപ്പെടുകയായിരുന്നു.
പിന്നീട് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തെ ആക്രമിക്കാന്‍ എത്തിയതാണോ എന്നതടക്കമുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, കന്നഡ ഭാഷയെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തില്‍ ആയിരുന്നു കമല്‍ ഹാസന്‍.