കമൽ ഹാസനും രജനികാന്തും ഒരുമിക്കുന്നു; ആവേശത്തിലാഴ്ത്തി സൗന്ദര്യ രജനികാന്ത്

നിഹാരിക കെ.എസ്

ഞായര്‍, 26 ഒക്‌ടോബര്‍ 2025 (09:05 IST)
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നടന്മാർ രണ്ടു പേരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ, ഈ കൂടിച്ചേരലിനെ കുറിച്ച് സൗന്ദര്യ രജനികാന്ത് പറഞ്ഞ വാക്കുകൾ വൈറലാകുന്നു.
 
ഗലാട്ട സംഘടിപ്പിച്ച ഒരു അവാർഡ്ദാന ചടങ്ങിൽ നടി ശ്രുതിഹാസനൊപ്പം വേദിയിൽ സംസാരിക്കുമ്പോഴാണ് സൗന്ദര്യ രജനികാന്ത് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തേക്കുറിച്ച് സംസാരിച്ചത്. സിനിമയുടെ അപ്ഡേറ്റ് ചോദിച്ച അവതാരകൻ മറുപടി നൽക്കുകയായിരുന്നു സൗന്ദര്യ.
 
'അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങളുടെ അച്ഛന്മാർ നൽകുന്നതാകും ശരി. പക്ഷേ, തീർച്ചയായും അപ്പ കമൽ അങ്കിളിന്റെ ബാനറിൽ സിനിമ ചെയ്യും. അത് ഏത് തരം സിനിമയായിരിക്കും എന്നതടക്കമുള്ള വിവരങ്ങളെല്ലാം ചർച്ചയിലാണ്. അതുകൊണ്ട്, തലൈവർ തന്നെ അക്കാര്യം ഉടൻ വെളിപ്പെടുത്തും', സൗന്ദര്യ രജനികാന്ത് പറഞ്ഞു. 
 
നേരത്തെ സൈമ അവാർഡ് ദാന ചടങ്ങിൽ, താൻ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. 'ഇതൊരു ഗംഭീര സംഭവം ആകുമോ എന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ നല്ലതാണ്. അവർ സന്തോഷിച്ചാൽ ഞങ്ങൾക്കും ഇഷ്ടപ്പെടും. അല്ലെങ്കിൽ, ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും.

ഇത് ഒരുപാട് കാലമായി പ്രതീക്ഷിക്കുന്നതാണ്. ഞങ്ങൾ രണ്ടുപേർക്കും കൂടി ഒരു ബിസ്‌ക്കറ്റ് തന്നതുകൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. എന്നാൽ ആ പകുതി ബിസ്‌ക്കറ്റ് ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു, അതിനാൽ ഞങ്ങൾ ഒരുമിക്കും,' എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞിരുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍