'മോഹന്‍ലാലിനെ എപ്പോഴും മാസ് ഹീറോയായാണ് കാണുന്നത്, മലൈക്കോട്ടൈ വാലിബന്‍ എന്ന പേരുപോലും പ്രശ്‌നമായിട്ടുണ്ട്'; സംവിധായകന്‍ കമല്‍

രേണുക വേണു

തിങ്കള്‍, 29 ജനുവരി 2024 (10:42 IST)
മലൈക്കോട്ടൈ വാലിബന് മോശം പ്രതികരണങ്ങള്‍ ലഭിക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ കമല്‍. മോഹന്‍ലാലിനെ എപ്പോഴും മാസ് ഹീറോയായി കാണുന്നതാണ് തിരിച്ചടിയായതെന്ന് കമല്‍ പറഞ്ഞു. മലൈക്കോട്ടൈ വാലിബന്‍ എന്ന പേരുപോലും വലിയൊരു മാസ് കഥാപാത്രമാകുമെന്ന തെറ്റിദ്ധാരണയുണ്ടാക്കിയെന്നും കമല്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ പരിപാടിയില്‍ പ്രതികരിച്ചു. 
 
' മോഹന്‍ലാലിനെ മാസ് ഹീറോയായാണ് ആളുകള്‍ കാണുന്നത്. മമ്മൂട്ടി മാസ് സിനിമകള്‍ ചെയ്യുമ്പോഴും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല്. അത് പണ്ടുതൊട്ടേ ഉള്ളതാണ്. ഇതൊരു ഭയങ്കര മാസ് സിനിമയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടില്ല. ഫാന്‍സാണ് ഇതൊരു മാസ് സിനിമയായിരിക്കുമെന്നും വലിയ സംഭവമായിരിക്കുമെന്നും പറഞ്ഞു നടന്നത്. ലിജോ എവിടെയും അങ്ങനെ പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ പോലും അതൊരു മാസ് സിനിമയായിരിക്കുമെന്ന പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്,' കമല്‍ പറഞ്ഞു. 
 
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 നാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം തന്നെ മോശം അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍