സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് തങ്ങളെല്ലാവരും അമ്മയോട് പറയാറുണ്ടെന്നും എന്നാല്‍ അമ്മയ്ക്ക് ചെയ്യാന്‍ പറ്റുന്ന അല്ലെങ്കില്‍ ചെയ്യണമെന്ന് അമ്മയ്ക്ക് തോന്നുന്ന സിനിമ വരണമെന്നാണ് കാളിദാസ് പറയുന്നത്. അങ്ങനെ ഒരു സിനിമ വന്നാല്‍ അമ്മയ്ക്ക് ചെയ്യാന്‍ താല്പര്യം ഉണ്ട്. എന്നാല്‍ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടില്‍ ഞങ്ങളുടെ കൂടെ ചില്ല് ചെയ്തിരിക്കാനാണെന്നും നടന്‍ പറയുന്നു.