ജൂനിയര്‍ എന്‍ടിആറിന്റെ പിറന്നാള്‍ ആഘോഷത്തിന് ആടുകളെ കൊന്ന് ഫ്‌ളക്‌സില്‍ അഭിഷേകം നടത്തി: ആരാധകര്‍ അറസ്റ്റില്‍

ബുധന്‍, 24 മെയ് 2023 (15:18 IST)
സിനിമാതാരങ്ങളെ അതിരുവിട്ട് ആരാധിക്കുന്ന രീതി തെന്നിന്ത്യയില്‍ വ്യാപകമാണ്. തമിഴ്, തെലുങ്ക് സിനിമാലോകത്തിലാണ് ഇഷ്ടതാരങ്ങള്‍ക്കായി അതിരുവിട്ടുള്ള ആഘോഷങ്ങള്‍ അധികവും നടക്കുന്നത്. ഇത്തരത്തിലുള്ള അതിരുവിട്ട ആഘോഷത്തിന്റെ ഫലമായി ആന്ധ്രയില്‍ താരത്തിന്റെ ആരാധകര്‍ അറസ്റ്റിലായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
രണ്ട് ദിവസങ്ങള്‍ മുന്‍പാണ് തെലുങ്ക് സൂപ്പര്‍ താരമായ ജൂനിയര്‍ എന്‍ടിആറിന്റെ നാല്‍പ്പതാം പിറന്നാള്‍. പിറന്നാള്‍ ആഘോഷിക്കാന്‍ ആരാധകര്‍ നടത്തിയ ശ്രമമാണ് പുലിവാലായത്. ജൂനിയര്‍ എന്‍ടിആറിന്റെ ഫ്‌ളക്‌സില്‍ 2 ആടുകളെ കൊന്ന് അതിന്റെ രക്തം കൊണ്ടാണ് ആരാധകര്‍ അഭിഷേകം നടത്തിയത്. ആന്ധ്രയിലെ മച്ചിലിപട്ടണത്താണ് സംഭവം. ഈ മാസം 20നായിരുന്നു താരത്തിന്റെ പിറന്നാള്‍. ആടുകളെ കൊന്ന ശേഷം മൃതദേഹവും ആയുധങ്ങളും ആരാധകര്‍ സംഭവസ്ഥലത്ത് നിന്നും മാറ്റിയിരുന്നു. സംഭവത്തില്‍ പി ശിവ നാഗരാജു, കെ സായി, ജി സായി,ഡി നാഗഭൂഷണം, പി നാഗേശ്വര റാവു. വൈ ധരണി,ബി അനില്‍കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍